പത്തനംതിട്ട : വര്‍ണാഭമായ ചടങ്ങുകളോടെ ജില്ലയില്‍ ശിശുദിനം ആഘോഷിക്കുന്നതിന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശിശുദിനാഘോഷ സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു. ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ജില്ലാ ട്രഷറര്‍ ഏ.ജി ദീപു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എസ്. ആദില, കെ. ജയകൃഷ്ണന്‍, എസ്. മീരാസാഹിബ്, കലാനിലയം രാമചന്ദ്രന്‍നായര്‍ , രാജന്‍ പടിയറ , സി.ആര്‍. കൃഷ്ണകുറുപ്പ്, ശാന്തി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ തലങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. മുനിസിപ്പല്‍, ബ്ലോക്ക് തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ജില്ലാതല മല്‍സരങ്ങള്‍ നടക്കും. മലയാള പ്രസംഗ മത്സരത്തില്‍ എല്‍.പി സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥി / വിദ്യാര്‍ഥിനിയെ കുട്ടികളുടെ പ്രധാനമന്ത്രിയായും, യു.പി സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥി / വിദ്യാര്‍ഥിനിയെ കുട്ടികളുടെ സ്പീക്കറായും തെരഞ്ഞെടുക്കും. നവംബര്‍ 14 ന് രാവിലെ 8.30 ന് കളക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന ശിശുദിനറാലി നഗരം ചുറ്റി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിക്കും.
ശിശുദിനാഘോഷം : ജില്ലയിൽ സംഘാടക സമിതി രൂപീകരിച്ചു
Advertisements