തിരുവല്ല പെരുന്തുരുത്തിയിൽ രണ്ട് ഇടങ്ങളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി : സ്നേക്ക് റെസ്ക്യൂ അംഗം പാമ്പിനെ പിടികൂടി

തിരുവല്ല :
തിരുവല്ല പെരുന്തുരുത്തി പുഷ്പഗിരി മെഡിസിറ്റിക്ക് എതിർവശം രണ്ട് ഇടങ്ങളിൽ നിന്ന് രണ്ടു മൂർഖൻ പാമ്പിനെ പിടികൂടി. ചെമ്പരത്തിമൂട്ടിൽ ബിന്ദുവിന്റെ വീട്ടിൽ നിന്ന് ഒന്നിനെയും ചിറയ്ക്കുപുറത്ത് സി കെ വർഗീസിന്റെ വീടിനു വശത്തുള്ള മതിലിനു ഇടയിൽ നിന്നുമാണ് മറ്റൊന്നിനേയും പിടികൂടിയത്.
വഴിയാത്രക്കാരൻ ടോർച്ച് അടിച്ചു നോക്കിയപ്പോൾ റോഡിൽ കിടന്ന പാമ്പ് മതിലിനിടയിലേക്ക് കയറി പോകുന്ന വിവരം യാത്രികൻ സമീപ വാസികളോടു പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്
ചെങ്ങന്നൂർ പൂമല സ്വദേശിയായ സ്നേക്ക് റെസ്ക്യൂ അംഗം സാം ജോൺ സ്ഥലത്ത്
എത്തിച്ചേർന്ന് രണ്ട് പാമ്പുകളും പിടികൂടി.
ഒന്ന് ആറടി നീളമുള്ളതും മറ്റേത് അഞ്ചരയടി നീളമുള്ളതും ആണെന്നും പാമ്പിനെ അടുത്ത ദിവസം തന്നെ വനംവകുപ്പിന് കൈമാറുമെന്ന് അറിയിച്ചു.

Advertisements

Hot Topics

Related Articles