തിരുവല്ല : ഭരണസ്വാധീനം ഉപയോഗിച്ച് ജനപ്രതിനിധികളെ കള്ളക്കേസിൽ പെടുത്തുവാൻ സി പി എം ശ്രമിച്ചാൽ അതിനെ കോൺഗ്രസ് രാഷ്ട്രീയമായി നേരിടുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി പ്രസ്താവിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ആശാ വർക്കറെക്കുറിച്ചുള്ള പരാതി അന്വേഷിച്ച ഗ്രാമ പഞ്ചായത്ത് അംഗം ജോളി ജോർജിനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ കോൺഗ്രസ് നിരണം മണ്ഡലം കോൺഗ്രസ് കമ്മറ്റി പഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീഷ് ചാത്തങ്കരി.
ജനപ്രതിനിധികളെ അധിഷേധിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനം അവസാനിപ്പിക്കണം. മണ്ഡലം പ്രസിഡൻറ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ ജയകുമാർ, ഈപ്പൻ കുര്യൻ, ബാബു പുത്തൂപ്പള്ളിൽ, ബെഞ്ചമിൻ തോമസ്, എൻ എ ജോസ്, വർഗീസ് എം അലക്സ്, തോമസ് വർഗീസ്, അലക്സ് പുത്തൂപ്പള്ളിൽ, ബെന്നി സ്കറിയ, രാജൻ കടപ്പിലാരിൽ, ജോളി ഈപ്പൻ, ജോളി ജോർജ്, രാഖി രാജപ്പൻ, പിഎൻ ബാലകൃഷ്ണൻ, റെന്നി തോമസ് എന്നിവർ പ്രസംഗിച്ചു.