സാമൂഹിക നീതി വകുപ്പിന്റെ അഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

തിരുവല്ല :
സാമൂഹിക നീതി വകുപ്പിന്റെ അഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം നെല്ലാട് ഓർത്തഡോക്സ് പള്ളി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മാത്യു റ്റി. തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. വയോജന ദിന പ്രതിജ്ഞയും ചൊല്ലികൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയായി. ജില്ലാ സമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, കെ. കെ വത്സല, കെ. ബി ശശിധരന്‍ പിള്ള , എം.എസ് മോഹന്‍, ജി. സന്തോഷ് , അഡ്വ. പി. ഇ. ലാലച്ചന്‍, ഉമ്മന്‍ വര്‍ഗീസ് , ഒ.എസ് മീന തുടങ്ങിയവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എല്ലാ വിദ്യാലയങ്ങളിലും വയോജനദിന പ്രതിജ്ഞ ചൊല്ലി.

Advertisements

Hot Topics

Related Articles