പത്തനംതിട്ട :
ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനല് കര്‍മപദ്ധതിയുടെ ബോധവത്ക്കരണ ക്ലാസ് കാതോലിക്കറ്റ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിതാ,ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി മുഖ്യപ്രഭാഷണം നടത്തി. ദിശ ഡയറക്ടര്‍ അഡ്വ. എം. ബി ദിലീപ് കുമാര്‍ ലിംഗനീതി സമത്വം, ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ ഡോ. ഗോകുല്‍ ജി നായര്‍, ആന്‍സി സാം, സി.ഡബ്ലു.എഫ് ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements