മറവിരോഗത്താൽ കൂട്ടം തെറ്റിയ കർണ്ണാടക സ്വദേശിയായ അയ്യപ്പഭക്തൻ : സ്വദേശത്തേക്ക് മടക്കയാത്രയൊരുക്കി മഹാത്മ ജനസേവനകേന്ദ്രം

അടൂർ : ശബരിമലയിൽ അയപ്പദർശനത്തിന് ശേഷം മടക്കയാത്രയിൽ മറവി രോഗത്താൽ കൂട്ടം തെറ്റിയ അയ്യപ്പഭക്തനായ കർണ്ണാടക ഹസ്സൻ ജില്ലയിൽ സാലഗാം കാഞ്ചനമരഹളളി കഡക സ്വദേശി റ്റി. റ്റി. ശേഷപ്പ (41)ക്ക് സ്വദേശത്തേക്ക് മടക്കയാത്രയൊരുക്കി അടൂർ മഹാത്മ ജനസേവനകേന്ദ്രം.
കൂടെയെത്തിയ ബന്ധുക്കളെ കാണാതായതോടെ ഭാഷയും, സ്ഥലപരിചയവും ഓർമ്മയും ഇല്ലാതെ പമ്പയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് നടന്ന ഇദ്ദേഹത്തെ പമ്പപോലീസ് കണ്ടെത്തുകയും
ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ സഹായത്തോടെ പമ്പ സബ്ഇൻസ്‌പെക്ടർ ആദർശ്, സി പി ഒ സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.

Advertisements

തുടർന്ന് മഹാത്മയിലെ കർണ്ണാടക സ്വദേശികളായ പ്രവർത്തകർ ഇവരുടെ വീട്ടുകാരുമായി കാര്യങ്ങൾ സംസാരിക്കുകയും ശേഷപ്പയുടെ ഭാര്യ ചൂഢാമണി, ഭാര്യ സഹോദരൻ കുമാര, ഭാര്യാസഹോദരീ ഭർത്താവ് മഞ്ജുനാഥ് എന്നിവർ അടൂരിലെ മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചേരുകയും ഇവരെ തിരിച്ചറിഞ്ഞ ശേഷപ്പയെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കി
ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബി മോഹനൻ്റെ നിർദ്ദേശപ്രകാരം ഇവരോടൊപ്പം മടക്കി അയയ്ക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർക്കാവശ്യമായ യാത്രാ സൗകര്യങ്ങളും, ഭക്ഷണ ക്രമീകരണങ്ങൾ ഉൾപ്പടെയുളള കാര്യങ്ങൾ മഹാത്മ ജനസേവനകേന്ദ്രം ഏർപ്പെടുത്തി നൽകി. മറവി രോഗമുളള ആളാണ് തൻ്റെ ഭർത്താവ്, അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണവും പരിചരണവും നൽകി സഹായിച്ച കേരളാ പോലീസിനും, സാമൂഹ്യ നീതി വകുപ്പിനും, മഹാത്മ ജനസേവനകേന്ദ്രത്തിനും നന്ദി പ്രകടിപ്പിച്ചാണ് ചൂഢാമണിയും കുടുംബാംഗങ്ങളും മടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.