പത്തനംതിട്ട :
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇലന്തൂർ സി.എച്ച്.സിയിൽ സ്ഥാപിച്ച നാപ്കിൻ ഡിസ്ട്രോയർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം
ഇലന്തൂർ സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. ഇന്ദിരാദേവി നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആതിര ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം പി. തോമസ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലത എസ്.എ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ പി. ഉഷ ക്യാമ്പയിൻ വിശദീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാൻ മാത്യു, പി. വി. അന്നമ്മ, വി. ജി. ശ്രീവിദ്യ, മെഡിക്കൽ ഓഫീസർ ഡോ.പ്രീത പി.ആർ.ഓ പ്രിൻസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച പ്രസ്തുത പ്ലാന്റ് ജില്ലയിലെ ആദ്യത്തെ നാപ്കിൻ ഡിസ്ട്രോയർ പൊതു പ്ലാൻ്റാണ്.