തിരുവല്ല :
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരവിപേരൂർ ഏരിയ സമ്മേളനം ഇരവിപേരൂർ വൈ എം സി എ യിൽ നടന്നു. സമ്മേളന നഗരിയിൽ ഏരിയ പ്രസിഡന്റ് ശോശാമ്മ ജോസഫ് പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി പ്രമേയം പി ടി അജയനും, അനുശോചന പ്രമേയം എൻ എസ് രാജീവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ സി സജികുമാർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനം എൻ ആർ ഇ ജി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സൗദാരാജൻ ഉദ്ഘാടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ഷിജു പി കുരുവിള, സംഘടനാ റിപ്പോർട്ട് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എൻ ആർ ഇ ജി വർക്കേഴ്സ്
യൂണിയൻ ജില്ലാക്കമ്മിറ്റി അംഗം പി പ്രസാദ് അവതരിപ്പിച്ചു. എൻ ആർ ഇ ജി ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽ കുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പീലിപ്പോസ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ ജിജി മാത്യു, അഡ്വ. എൻ രാജീവ്, ജി അജയകുമാർ, കെ അനിൽ കുമാർ, ദീപ ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അർ ജയശ്രീ, കെ ഒ മോഹൻ ദാസ്, ഒ എസ് സുധീഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ഷിജു പി കുരുവിള (സെക്രട്ടറി), ശോശാമ്മ ജോസഫ് ( പ്രസിഡന്റ് ), ഒ എസ് സുധീഷ് ( ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.