പമ്പയിൽ അലഞ്ഞ് നടന്ന അന്യസംസ്ഥാനക്കാരായ 18 ഭിക്ഷാടകരെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു

പമ്പ : നീലിമല, മരക്കൂട്ടം, ഗണപതി കോവിൽ ഭാഗങ്ങളിലായി ഭിക്ഷാടനം നടത്തിവന്ന തമിഴ്നാട് സ്വദേശികളായ 6 സ്ത്രീകളെയും 2 പുരുഷൻമാരെയും, ബീഹാർ സ്വദേശികളായ 12 പുരുഷൻമാരെയും ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ നിർദ്ദേശപ്രകാരം അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. പമ്പ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് മഹേഷ്, സബ് ഇൻസ്പെക്ടർ ആദർശ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഭിക്ഷാടകരെ കണ്ടെത്തിയത്.

ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ബി മോഹൻ, അടൂർ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല സെക്രട്ടറി പ്രീഷിൽഡ, മാനുഷിക സേവാ പ്രവർത്തകരായ മഞ്ജുഷ വിനോദ്, നിഖിൽ ഡി, പ്രീത ജോൺ, വിനോദ് ആർ, അമൽരാജ് എന്നിവർ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്നാട് കോവിൽപ്പെട്ടി സ്വദേശിനി രാജലക്ഷ്മി (60) തേനി സ്വദേശിനികളായ ശിവനമ്മാൾ (67), മാമൈ (60), കണ്ണമ്മ (93), സുബ്ബലക്ഷ്മി (62) പഞ്ചമ്മ (75) എന്നിവരാണ് സ്ത്രീകൾ. തേനി സ്വദേശികളായ അനന്ദകുമാർ (30), കരികാലൻ (18) ബീഹാർ സ്വദേശികളായ ഗോപാൽ ഗിരി (22), അനിൽകുമാർ (24), ചന്ദകുമാർ (20, രാജ് കുമാർ (26), മുകേഷ് കുമാർ (20), സന്തോഷ് കുമാർ (20), മനോജ് കുമാർ (20), രവികുമാർ (26), അഖിലേഷ് കുമാർ (23), അഖിലേഷ് (24 ) എന്നിവരെയാണ് ഏറ്റെടുത്തത് .

ഇവരിൽ ആവശ്യമുള്ളവർക്ക് സംരക്ഷണമൊരുക്കുമെന്നും, ബാക്കിയുള്ളവരെ സ്വദേശത്തേക്ക് എത്തിക്കുമെന്നും മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യാചക നിരോധിത മേഖലയിൽ കണ്ടെത്തിയവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇനിയും ഇത്തരം ആളുകളെ കണ്ടാൽ നടപടി ഉണ്ടാകുമെന്നും പമ്പ പോലീസ് പറഞ്ഞു.

Hot Topics

Related Articles