തിരുവല്ല: വൈജ്ഞാനിക മുന്നേറ്റം ആവശ്യമാണെന്ന് ഗുരുദേവൻ പതിറ്റാണ്ടുകൾക്ക് മുമ്പേ തിരിച്ചറിഞ്ഞതായി മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് നേടുക മാത്രമല്ല വിദ്യാഭ്യാസം. ആർജ്ജിച്ചെടുത്ത അറിവ് സമൂഹത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കുമ്പോഴാണ് അറിവ് സാർത്ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സന്ദേശം നൽകി.
കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്കുമാർ.ആർ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ എന്നിവർ പ്രസംഗിച്ചു.
കൺവെൻഷൻ നഗറിൽ നാളെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 9 ന് ശാന്തിഹവനം
9.30ന് ധ്യാനം, വിശ്വശാന്തി പ്രാർത്ഥന
10ന് സമ്മേളനം ഉദ്ഘാടനം സ്വാമി ശുഭാംഗാനന്ദ
10.30ന് പ്രഭാഷണം: സ്വാമിനി നിത്യചിന്മയിമാതാജി
വിഷയം: ഗുരുവും വചനവും
1ന് ഗുരുപ്രസാദവിതരണം
1.45ന് സർവ്വൈശ്വര്യപൂജ
സ്വാമി ശിവനാരായണ തീർത്ഥയുടെ
മുഖ്യകാർമ്മികത്വത്തിൽ .