മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ : നാളെ തുടക്കം ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട :
മാലിന്യരഹിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം ജനകീയ ക്യാമ്പയിന് നാളെ തുടക്കം. ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ രാവിലെ 10.30 ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഇവിടെ പൂര്‍ത്തീകരിച്ച ഗോബര്‍ധന്‍ ഗ്യാസ് പ്ലാന്റിന്റെയും ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ നിന്നാരംഭിച്ച് എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുളള ശുചിത്വസന്ദേശ റാലിയുടെയും ഉദ്ഘാടനവും അനുബന്ധമായുണ്ട്.

Advertisements

ആന്റോ ആന്റണി എംപി യാണ് മുഖ്യാതിഥി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയാകും. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Hot Topics

Related Articles