കെ ഫോണ്‍ പദ്ധതി നാടിനെ വികസന നേട്ടങ്ങളിലേക്ക്
കൊണ്ടുപോകും : ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ : കെ ഫോണ്‍ പദ്ധതി നാടിനെ ഡിജിറ്റല്‍ യുഗത്തിന്റെ പ്രാപ്യമായ എല്ലാ വികസനനേട്ടങ്ങളിലേക്കും കൊണ്ടുപോകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതി അടൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം മൂന്നാളം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ആദ്യഘട്ടം എന്ന നിലയില്‍ 100 കണക്ഷനുകള്‍ ആണ് നല്‍കുന്നത്.
സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങി വീടുകള്‍ക്കടക്കം കെ ഫോണിന്റെ സാധ്യതകള്‍ എത്തിക്കും.

Advertisements

പൊതുജനങ്ങളില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന തരത്തിലാണ് കെ ഫോണ്‍ സജ്ജമാക്കിയിരിക്കുന്നത്.
നൂതനങ്ങളായ നിരവധി പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നത്. ഈ ആധുനിക ഘട്ടത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം അത്യന്താപേഷിതമാണ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ആയി ആണ് പൊതുജങ്ങള്‍ക്ക് സേവനം നല്‍കുന്നത്. കുട്ടികളുടെ പഠനവുമായി ബന്ധപെട്ടും അഡ്മിഷന്‍ സംബന്ധമായും അങ്ങനെ ജീവിതത്തിന്റെ എല്ലാ തലത്തിലും ഇന്റര്‍നെറ്റിന്റെ ഉപയോഗവും ആവശ്യകതയും കൂടി വരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂതനമായ സാങ്കേതിക വിദ്യകളുടെ അനിവാര്യത കണക്കിലെടുത്തുകൊണ്ട് സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും വികാസനപരമായ മാറ്റങ്ങള്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെഫോണ്‍. സുശക്തമായ ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഗല സംസ്ഥാനത്തിലുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ 14000 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്കും മുപ്പതിനായിരത്തില്‍പരം ഓഫീസുകളിലേക്കും വ്യാപിക്കുകയാണ്.

20 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്കാണ് സൗജന്യമായി കെ ഫോണ്‍ സേവനം ലഭ്യമാക്കുന്നത്. കെ എസ് ഇ ബിയും കെ എസ് ഐ ടി യും ചേര്‍ന്ന് സംയുക്തമായി കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
കോവിഡ് സമയത്താണ് ഇന്റര്‍നെറ്റിന്റെ ആവശ്യകത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള വിദ്യാഭ്യാസം കൂടുതല്‍ വ്യാപകമായതും ആ സമയത്താണ്. സാഹചര്യങ്ങള്‍ക്കനുസൃതമായി വളരെ വേഗത്തില്‍ വികസനപരമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ ആവശ്യം വളരെ പ്രധാനപെട്ടതാണ്. മണ്ഡലത്തില്‍ കെ ഫോണ്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ട് സ്‌കൂളുകളാണ് തെരെഞ്ഞെടുത്തിട്ടുള്ളത്. അതില്‍ ഒന്ന് മൂന്നാളവും രണ്ട് ചെന്നമ്പള്ളി സ്‌കൂളുമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.