പത്തനംതിട്ടയിൽ റോഡിലെ കുഴിയിൽ വീണ് അപകടം; സ്‌കൂട്ടറിൽ നിന്നു വീണ കുമ്പഴ സ്വദേശിയായ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; വില്ലനായത് വാട്ടർ അതോറിറ്റി കുഴിച്ച കുഴി

തിരുവല്ല: പത്തനംതിട്ട കുമ്പഴയിൽ റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട തിരുവല്ല കുമ്പഴ സ്വദേശിയായ അജിതയ്ക്കാണ് പരിക്കേറ്റത്.

Advertisements

ബുധനാഴ്ച രാവിലെ പത്തു മണിയോടെ പത്തനംതിട്ടയിലെ തിരുവല്ല കുമ്പഴ റോഡിലായിരുന്നു അപകടം. കുമ്പഴ ഭാഗത്തു നിന്നും പത്തനംതിട്ട ഭാഗത്തേയ്ക്കു വരികയായിരുന്നു അജിത. ഈ സമയത്താണ് ഇവർ ഓടിച്ചിരുന്ന സ്‌കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞത്. തുടർന്ന്, ഇവർ റോഡിലേയ്ക്കു വീഴുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇവരുടെ കാലിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ, ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. കാലിന് ഗുരുതരമായ പരിക്കാണ് ഇവർക്ക് ഏറ്റിരിക്കുന്നത്. പ്രഥമ ശുശ്രൂഷയും ഇവർക്ക് നൽകിയിട്ടുണ്ട്. നേരത്തെ കുടിവെള്ള പദ്ധതിയ്ക്കായി കുഴിച്ച കുഴിയാണ് ഇവർക്കു പരിക്കായി മാറിയത്. റോഡ് അടയ്ക്കാത്തതിന് എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Hot Topics

Related Articles