അടൂര്‍ : അടൂർ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്കു സമീപം കാര്‍ കനാലിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. കാറില്‍ ഏഴു പേരുണ്ടായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ നാലു പേരെ രക്ഷപ്പെടുത്താനായി.ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് സ്വദേശികളായ ശ്രീജ (45) ഇന്ദിര(57) ശകുന്തള (51) എന്നിവരാണ് മരിച്ചത്.
അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ കരുവാറ്റ സിഗ്നലിനു സമീപമുള്ള കനാലിലാണ് കാർ വീണത്. ഹരിപ്പാട് വിവാഹ ഡ്രസ് കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെടുത്തിയ അലൻ (14), ബിന്ദു (37),അശ്വതി (27) ഡ്രൈവർ സിനു എന്നിവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. കാര്‍ വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്തിയെടുക്കാനുള്ള നാട്ടുകാരുടെ പരിശ്രമം ആദ്യമൊന്നും ഫലം കണ്ടില്ല. ഇതിനിടയില്‍ കനാലിലെ ശക്തമായ ഒഴുക്കില്‍ കാര്‍ കലുങ്കിന് അടിയിലേക്കു നീങ്ങുകകൂടി ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം ആയൂര്‍ അമ്പലമുക്ക് കാഞ്ഞിരത്തുംമൂട് കുടുംബാംഗങ്ങളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങികിടക്കുകയാണ്.
കാറിലുണ്ടായിരുന്ന അഞ്ചുപേരെ ആദ്യമിനിറ്റുകളിൽതന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. രണ്ടുമണിയോടെ കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും കരയ്ക്കെത്തിച്ചു. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.