കോഴഞ്ചേരി : ആറന്മുള ഗ്രാമപഞ്ചായത്തിലെ എ എം എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹരിത വിദ്യാലയമായി നവ കേരള മിഷന്‍ പ്രഖ്യാപിച്ചു. ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി നിര്‍വഹിച്ചു.
ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്‌കൂളില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു. നക്ഷത്രവനം, ഗ്രാമവനം, കൃഷികള്‍ എന്നിവ ഉള്ളതിനാല്‍ സ്‌കൂളിനെ നവകേരള മിഷന്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുകയും സാക്ഷ്യപത്രം നല്‍കി ആദരിക്കുകയും ചെയ്തു.
നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ലാലി ജോണ്‍, ഹെഡ്മിസ്ട്രസ് അനില സാമുവല്‍, അധ്യാപിക സുനു മേരി സാമുവല്‍, നവകേരളം കര്‍മ പദ്ധതിയുടെ റിസോഴ്സ് പേഴ്സണ്‍ എസ്. അങ്കിത എന്നിവര്‍ പങ്കെടുത്തു.
Advertisements