യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കൺവെൻഷൻ

തിരുവല്ല :
സർക്കാർ ധൂർത്ത് തുടരുമ്പോൾ സാധാരണക്കാരുടെ സാമൂഹ്യസുരക്ഷ പെൻഷൻ കുടിശ്ശിക വരുത്തിയ ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കൺവെൻഷൻ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅഖിൽ ഓമനക്കുട്ടൻ. ബ്ലസൻ പാലത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റായി അഡ്വ. രേഷ്മ രാജേശ്വരി ചുമതലയേറ്റു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പോൾ ഇലഞ്ഞിമൂട്ടിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിശാഖ് വെൺപാല, ടോണി ഇട്ടി, ജിനീഷ് തോമസ്, രഞ്ജിത് പൊന്നപ്പൻ, ആശിഷ് ഇളകുറ്റൂർ, ജെയ്സൺ പടിയറ, മോൻസി വെൺപാല, അനിത സുധീഷ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.