അടൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷന്റ ആഭിമുഖ്യത്തില്‍ ലഹരി മോചന സ്നേഹ സന്ദേശ യാത്ര നടത്തും. ജൂണ്‍ 26 നാളെ രാവിലെ 10 ന് അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികളും, സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് അടൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നിന്നും ലഹരി മോചന സ്നേഹ സന്ദേശ യാത്ര ആരംഭിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വഴി സെന്‍ട്രല്‍ ജംഗ്ഷന് ഗാന്ധി പ്രതിമയുടെ സമീപം എത്തിച്ചേരും.
തുടര്‍ന്നു ചേരുന്ന സമ്മേളനം സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ദീപം തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. പ്രശസ്ത മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സതീഷ് പറക്കോട് ലഹരിക്കെതിരെ ചുവര് ചിത്രം വരച്ച് സിഗ്നേച്ചര്‍ കാമ്പയിന് തുടക്കമിടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്, തുടങ്ങി വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.