തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആന്റോ ആന്റണിയ്‌ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസിലെ ഒരു വിഭാഗം. ആന്റോ ആന്റണിയ്ക്ക് ഇക്കുറി സീറ്റ് അനുവദിച്ചാൽ റിബൽ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിനാണ് ഇപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറെടുക്കുന്നത്. കോൺഗ്രസുമായി ഏറെ അടുത്ത് നിൽക്കുന്ന കേരളത്തിലെ ഒരു വ്യവസായ പ്രമുഖൻ ആന്റോ ആന്റണിയ്‌ക്കെതിരെ റിബലായി മത്സര രംഗത്തിറങ്ങും എന്നാണ് സൂചന. ഇതിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസിനുള്ളിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ തന്നെ ആന്റോ ആന്റണിയ്‌ക്കെതിരെ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഈ പ്രതികരണങ്ങളെ ഒന്നും വകവയ്ക്കാതെ തന്നെ ഹൈക്കമാൻഡ് ആന്റോയ്ക്ക് തന്നെ സീറ്റ് അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കുറിയും ആന്റോ ആന്റണിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ആന്റോ ആന്റണിയാണ് സ്ഥാനാർത്ഥിയെങ്കിൽ ഇക്കുറി റിബൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിനാണ് കോൺഗ്രസ് പാർട്ടിയിലെ ആന്റോ വിരുദ്ധ ഗ്രൂപ്പിന്റെ തയ്യാറെടുപ്പ്. ഇതിനുള്ള ചർച്ചകൾ ഇതിനോടകം തന്നെ സജീവമായികഴിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് അനുഭാവി കൂടിയായ വ്യവസായിയെ ലക്ഷ്യമിട്ടാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിനിടെ ആന്റോ ആന്റണിയെ ലക്ഷ്യമിട്ടു പോസ്റ്റർ പ്രചാരണവും ഇതിനിടെ ഈരാറ്റുപേട്ടയിൽ നടന്നു. പൂഞ്ഞാർ, മേലുകാവ്, തീക്കോയി, മൂന്നിലവ് ബാങ്കുകളുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സിബിഐ അന്വേഷിക്കുക എന്ന പോസ്റ്റർ ഉയർത്തിയാണ് ഇപ്പോൾ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ഇതിനിടെ പോസ്റ്റർ സ്ഥാപിച്ചതിന് എതിരെ ഈരാറ്റുപേട്ട പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.