മല്ലപ്പള്ളി ഇലക്ട്രിക്കല്‍സബ് ഡിവിഷന്‍ – ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ ; മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിർവഹിക്കും

മല്ലപ്പള്ളി : ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ – ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഇന്ന് (ജൂണ്‍ 26 ) രാവിലെ 10.30ന് മല്ലപ്പള്ളി ഈസ്റ്റ് ഹോളി ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisements

മല്ലപ്പള്ളി 110 കെവി സബ് സ്റ്റേഷനോടു ചേര്‍ന്ന് കെഎസ്ഇബി പ്രസരണ വിഭാഗത്തിന്റെ 11.5 സെന്റ് സ്ഥലത്താണ് രണ്ടു നിലകളിലായി 2567 ചതുരശ്ര അടി വിസ്തൃതിയുള്ള സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ ശ്രമഫലമായി നിര്‍മാണത്തിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. അന്‍പതിലേറെ വര്‍ഷങ്ങളായി മല്ലപ്പള്ളി ടൗണിലുള്ള വിവിധ വാടക കെട്ടിടങ്ങളിലാണ് സബ് ഡിവിഷന്‍ ഓഫീസും സെക്ഷന്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 19110 ഉപയോക്താക്കളാണ് ഈ സെക്ഷന്‍ ഓഫീസിനും സബ് ഡിവിഷന്‍ ഓഫീസിനും കീഴിലുള്ളത്. കെഎസ്ഇബി സേവനം ഉന്നത നിലവാരത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് പുതിയ ഓഫീസ് സമുച്ചയവും സംവിധാനങ്ങളും വഴിയൊരുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.