തിരുവല്ല : പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തത് സംശയ രോഗത്തെ തുടർന്ന് എന്ന് സൂചന. ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ഭാര്യയെ ഭർത്താവ് ആക്രമിച്ച ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തിയശേഷം ആത്മഹത്യ ചെയ്തത്.ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കീഴ് വായ്പൂർ പൊലീസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.
Advertisements