തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയിരുന്ന കൂറ്റുനടയിൽ ദേവീ പ്രസാദം വീട്ടിൽ ലത പ്രസാദ് ( 55 ) നിര്യാതയായി. തുടർച്ചയായി അഞ്ചു തവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. രണ്ടുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും ഒരുതവണ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അർബുദ രോഗബാധിതയായി കഴിഞ്ഞ രണ്ടു വർഷക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. സംസ്കാരം പിന്നീട് നടക്കും.
Advertisements