പത്തനംതിട്ട : ഭാരതത്തിന്റെ ദക്ഷിണ മുനമ്പിൽ നിന്നും മാറ്റത്തിന്റെ വില്ലുവണ്ടി പായിച്ച കേരളത്തിന്റെ നവോത്ഥാന നായകൻ മഹാത്മ അയ്യൻകാളി മാറ്റിനിർത്തപ്പെട്ട ജനതയുടെ ഉന്നമനത്തിനായി പോരാടി അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പടവാളുയർത്തിയ ക്രാന്തദർശിയായിരുന്നുവെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, തുല്യവേതനം, നീതി എന്നിവയിൽ അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട്
ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ 161-ാം ജന്മദിന ആഘോഷം ദളിത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ കെ ലാലു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി കെ അർജുനൻ, ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, കെ ജാസിംകുട്ടി, ജോൺസൺ
വിളവിനാൽ, മഞ്ജു വിശ്വനാഥ, മനോജ് തട്ടയിൽ, കെ എൻ രാജൻ, വി റ്റി അജോമോൻ, സുജാത നടരാജൻ, ബൈജു പോത്തുപാറ, അമ്മിണി മാങ്കൂട്ടം, ജയൻ ബാലകൃഷ്ണൻ, പി കെ ഉത്തമൻ, സാനു തുവയൂർ, രാജേന്ദ്ര പ്രസാദ്, രാജൻ തേവർക്കാട്ടിൽ, സുരേഷ് പാണിൽ, ജോഗീന്ദർ, വി പി രാഘവൻ, പി കെ രാജൻ എന്നിവർ സംസാരിച്ചു.