ഇരവിപേരൂരിൽ സാമൂഹിക വിരുദ്ധ സംഘം വിവാഹ ഫോട്ടോഗ്രാഫറുടെ വാഹനം അടിച്ചു തകർത്തു

പത്തനംതിട്ട : തിരുവല്ല ഇരവിപേരൂർ വെട്ടമലയിൽ വിവാഹത്തിന്
എത്തിയ ഫോട്ടോഗ്രാഫറുടെ വാഹനത്തിന്റെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ അടിച്ചു പൊട്ടിച്ച നിലയിൽ. വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്റെയും വധുവിന്റെയും ഫോട്ടോസ് എടുക്കുവാൻ തൊട്ടടുത്തുള്ള ഒരു ഗ്രൗണ്ടിൽ പോകുന്ന വഴിയാണ് ആക്രമണം നടന്നത്. ഗ്രൗണ്ടിൽ കൂടിയിരുന്ന 6 അംഗ സംഘം കാറിന്റെ ബോണറ്റിൽ അടിച്ചതിനെ തുടർന്ന് ഫോട്ടോഗ്രാഫർ ഫെബിൻ ബാബുവും കൂടെ ഉണ്ടായിരുന്ന അസിസ്റ്റന്റ് വിനീഷും വാഹനം ഓടിച്ചു രക്ഷപെടാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് വാഹനത്തിന്റെ പുറകിലത്തെയും മുമ്പിലത്തേയും ചില്ലുകൾ സാമൂഹ്യ വിരുദ്ധർ എറിഞ്ഞു പൊട്ടിച്ചു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ക്യാമറയ്ക്കും മറ്റു ഉപകരണങ്ങൾക്കും നാശ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കെ പി വി യു സംസ്ഥാന സെക്രട്ടറി ബൈജു ഓമല്ലൂർ ഇടപെട്ടു തിരുവല്ല പോലീസ് സംഭവ സ്ഥലത്തു എത്തി കേസ് എടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.