റെഡ്യൂസ് റീയൂസ് റീസൈക്കിള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പത്തനംതിട്ട : ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ ആയതും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായതുമായ വസ്തുക്കള്‍ കൈമാറുന്നതിന് പത്തനംതിട്ട നഗരസഭയുടെ റെഡ്യൂസ് റീയൂസ് റീസൈക്കിള്‍ സെന്റര്‍ (ആര്‍ ആര്‍ ആര്‍ സെന്റര്‍ ) പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര പാര്‍പ്പിടവും നഗരകാര്യവും വകുപ്പിന്റെ മേരി ലൈഫ് മേരേ സ്വച്ഛ് ശഹര്‍ കാമ്പയിന്‍, സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം എന്നീ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട ഹാജി സി മീരാസാഹിബ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

തങ്ങള്‍ക്ക് ഉപയോഗപ്രദമല്ലാത്ത എന്നാല്‍, മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഇലക്ടിക്കല്‍ ഉപകരണങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ചെരുപ്പുകള്‍, തുണിത്തരങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് ആര്‍ ആര്‍ ആര്‍ സെന്ററിലൂടെ കൈമാറാവുന്നതും ആവശ്യമുള്ളവ എടുക്കാവുന്നതുമാണ്.
ആര്‍ ആര്‍ ആര്‍ സെന്ററിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ. കെ. സജിത്ത് കുമാര്‍, ക്ലീന്‍സിറ്റി മാനേജര്‍ എം.പി. വിനോദ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 അനീസ് പി മുഹമ്മദ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 സതീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടമാരായ ദീപു സുജിത, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മുതലായവര്‍ പങ്കെടുത്തു.

Hot Topics

Related Articles