മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് തുറക്കും; മാർച്ച് 14 മുതല്‍ 19 വരെ നട തുറന്നിരിക്കും

മീനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട മാർച്ച് 14 ന് വൈകുന്നേരം 5 മണിയ്ക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി
ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന്
വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി
കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല.

Advertisements

മീനം ഒന്നായ മാർച്ച് 15 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം.
നെയ്യഭിഷേകം.7.30 ന് ഉഷപൂജ.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍
ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,
പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ്
സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 19 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ഉത്രം തിരുല്‍സവത്തിനായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26 ന് തുറന്ന് ഏപ്രില്‍ 5 ന് അടയ്ക്കും. മാര്‍ച്ച് 27 നാണ് കൊടിയേറ്റ്. ഏപ്രില്‍ 5 ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.