രാജ്യത്ത് മതേതരത്വവും ബഹുസ്വരതയും ഭീഷണി നേരിടുന്നു : പ്രൊഫ. പി ജെ കുര്യൻ

പത്തനംതിട്ട : ബി ജെ പി ഭരണത്തിൽ രാജ്യത്ത് മതേതരത്വവും ബഹുസ്വരതയും ഭീഷണി
നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രാ സാംസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ ഏകദിന പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഭരണഘടനാ ശിൽപികൾ
ദീർഘവീക്ഷണത്തോടെ
രൂപപ്പെടുത്തിയ ഇന്ത്യയുടെ
ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും അട്ടിമറിക്കുവാൻ
ബോധപൂർവമായ ശ്രമങ്ങൾ
നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന
നടപടിയാണെന്നും പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു.
പഞ്ചായത്ത് രാജ് സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രൊഫ. പി ജെ കുര്യൻ പ്രസ്താവിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റോആന്റണി എംപി, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടൻ സംസ്ഥാന ചെയർമാൻ എം മുരളി, ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, ഹരികുമാർ പൂതങ്കര, കെ ജാസിംകുട്ടി, എലിസബത്ത് അബു, ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ്കുമാർ, കില സംസ്ഥാന റിസോഴ്സ് അംഗങ്ങളായ വി കെ രാമചന്ദ്രൻ, ടി പി ഉദയഭാനു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.