തിരുവല്ല : നിരണം വൈഎംസിഎ യുടെ നേതൃത്വത്തിൽ നിരണം – കടപ്ര പ്രദേശത്തെ വിവിധ സഭകളുടെ സഹകരണത്തിൽ ഓഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 3.30ന് വംശീയ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള സംയുക്ത റാലി നടത്തു. ഓർത്തഡോക്സ് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ റാലി ഉദ്ഘാടനം ചെയ്യുന്നതും തുടർന്ന് നിരണം വലിയപള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച് കടപ്ര ജംഗ്ഷൻ വഴി ആലംതുരുത്തി സെൻമേരീസ് കത്തോലിക്കാ പള്ളി അങ്കണത്തിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ വൈ എം സി എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അധ്യക്ഷത വഹിക്കും. അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി, അഭി. മാത്യൂസ് മാർ സിൽ വാനിയോസ് തിരുമേനി, ബിഷപ്പ്. റൈറ്റ്. റവ. ഡോ. എബ്രഹാം ചാക്കോ, ബിഷപ്പ്. റൈറ്റ്. റവ തോമസ് ശമുവേൽ , ഓർത്തഡോക്സ് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പാസ്റ്റർ രാജു പൂവക്കാല, ക്യാപ്റ്റൻ പ്രസാദ് എന്നിവർ പങ്കെടുക്കും. തുടർന്ന് ഐക്യദാർഢ്യ പ്രഖ്യാപനവും സമാധാന സന്ദേശ ദീപം തെളിയിക്കലും നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസ്തുത പരിപാടിയുടെ വിജയത്തിനായി വൈഎംസിഎ സെക്രട്ടറി അഡ്വ. എം. ബി. നൈനാൻ , ജനറൽ കൺവീനർ റെന്നി തോമസ്, ട്രഷറർ കെ പി വർഗീസ്, ജോയിന്റ് കൺവീനേഴ്സ് പി തോമസ് വർഗീസ്, ബിജു തുടങ്ങിപറമ്പിൽ , വൈസ് പ്രസിഡൻമാരായ മത്തായി കെ. ഐപ്പ്, എം. കെ ജോൺ , ജോയിന്റ് സെക്രട്ടറി സിബു എൻ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ 25 അംഗങ്ങളുടെ കമ്മറ്റിയും രൂപീകരിച്ചു.