പത്തനംതിട്ട : ഇലന്തൂരിൽ വ്യാഴാഴ്ച ആറുപേരെയും ഒരു ആടിനെയും കടിച്ചു പരുക്കേൽപ്പിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. മാഞ്ഞാടി പക്ഷി രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീകരിച്ചത്. നായയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ നിരവധി തെരുവ് നായകളെയും വളർത്ത് മ്യഗങ്ങളെയും നായ കടിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്.
Advertisements