ഒരുകിലോയിലധികം വരുന്ന ഹാഷിഷ് ഓയിലുമായി വിദ്യാർത്ഥി പിടിയിൽ : പിടിയിലായത് കോഴിക്കോട് സ്വദേശിയായ എവിയേഷൻ വിദ്യാർത്ഥി

തിരുവല്ല : ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ തിരുവല്ല പോലീസും ഡാൻസാഫ് ടീമും കൂടി പിടികൂടി. കോഴിക്കോട് പുത്തൂർ ഓമശ്ശേരി കണ്ണൻകോട്ടുമ്മൽ കെ അഭിജിത് (21) ആണ് അറസ്റ്റിലായത്. ഇയാൾ ബാംഗ്ലൂരിൽ എവിയേഷൻ കോഴ്സിന് പഠിക്കുകയാണ്.
ബാംഗ്ലൂർനിന്നും തിരുവല്ലയിലെയും പരിസരപ്രേദേശങ്ങളിലെയും വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ഇതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് അഭിജിത്തിനെ ഒരു കിലോ 10 ഗ്രാം മയക്കുമരുന്നുമായി പോലീസ് പിടികൂടിയത്.

Advertisements

ജില്ലാ പോലീസ് മേധാവി വി അജിത് ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ, തിരുവല്ല ഡിവൈഎസ്പി അഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്. മയക്കുമരുന്നിന്റെ ഉറവിടം കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. മദ്യ മയക്കുമരുന്നുകൾക്കെതിരായ നിയമനടപടികൾ ജില്ലയിൽ ശക്തമായി തന്നെ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.