പത്തനംതിട്ട : വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം ലഹരി മാഫിയയുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി. പി. സൈദലവി പറഞ്ഞു. കേരളഎക്സൈസ് വിമുക്തി മിഷന് പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘അറിയാം ലഹരിയുടെ നിയമങ്ങള്‍ ‘ എന്ന വിഷയത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടത്തിയ ഏകദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ അറിഞ്ഞോ അറിയാതെയോ ലഹരി മാഫിയയുടെ ചതിക്കുഴിയില്‍ അകപ്പെട്ടു പോകുന്നതായി കാണുന്നു. മറ്റുള്ളവരുടെ ചതിയില്‍ പെട്ടായാലും അല്ലെങ്കിലും തൊണ്ടി മുതലോടുകൂടി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ന്യായാധിപര്‍ക്ക് നിയമം നടപ്പാക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുനില്‍ ജേക്കബ് അധ്യക്ഷനായി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. എ. സലീം വിഷയാവതരണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. മനോജ്, ഓര്‍ത്തഡോക്സ് സഭ ഭദ്രാസനം സെക്രട്ടറി വെരി.റവ.ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്ന് നൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.