കോന്നി : തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കോളേജ് വിദ്യാർത്ഥിനി ചികിത്സയിൽ ഇരിക്കെ മരണപെട്ടു. ഐരവൺ ലക്ഷം വീട് കോളനിയിൽ തോപ്പിൽ വീട്ടിൽ ഷംസുദീന്റെ മകൾ ഷംസിയ(18) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം നടന്നത്. മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളൽ ഏറ്റതിനെ തുടർന്ന് ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി മരണപെടുകയായിരുന്നു. ഷംസിയ ബി കോം വിദ്യാർത്ഥിനിയായിരുന്നു.
Advertisements