പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു

റാന്നി : നിയോജകമണ്ഡലത്തില്‍ തകര്‍ന്ന പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍ സി എഫ് ആര്‍ പദ്ധതിയില്‍ നിന്നാണ് റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ടു ലക്ഷം രൂപ വീതം അനുവദിച്ചത്. തകര്‍ന്ന ഈ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരമായി വേണമെന്ന് എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.

Advertisements

റോഡുകളുടെ പേരും പഞ്ചായത്ത് ബ്രാക്കറ്റിലും എന്ന ക്രമത്തില്‍:
കല്ലംപറമ്പില്‍ പടി -കാര്യാലയം റോഡ് (പഴവങ്ങാടി), പി സി എച്ച് എസ് റോഡ് (അങ്ങാടി), പൊയ്കമണ്‍ -ഒറ്റക്കല്ല് റോഡ് (റാന്നി), കളമ്പാല -മംഗലം തോട്ടത്തില്‍ പടി റോഡ് (കൊറ്റനാട്), തടത്തില്‍ പടി – പുളിമൂട്ടില്‍ പടി റോഡ് (അയിരൂര്‍), ഇടക്കുളം അമ്പലം പടി -വയലാപ്പടി റോഡ് (വടശേരിക്കര), ഇട്ടിയപ്പാറ – കുളമടപ്പടി – ആനത്തടം റോഡ് (പഴവങ്ങാടി), കാട്ടൂര്‍ പേട്ട – മുത്തുപറമ്പില്‍ റോഡ് (ചെറുകോല്‍), ആഞ്ഞിലിമുക്ക് – കൊച്ചു കുളം- തെക്കേക്കര റോഡ് (നാറാണംമൂഴി), സിവി റോഡ് (അങ്ങാടി).

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.