വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ : പിടിയിലായത് കവിയൂർ സ്വദേശി

തിരുവല്ല :
വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോട എക്സൈസ് സംഘത്തിന്റെ പിടിയിലായി. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദ് ( 36 ) നെ ആണ് എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ എച്ച് നാസറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ജാർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ രാഹുൽ സാഗർ, അൻസറുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ മിനിമോൾ, രാജിമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles