തിരുവല്ല :
നഗരസഭയുടെ ഭരണസ്തംഭനത്തിൻ്റെ ഉത്തരവാദി യു ഡി എഫ് ആണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്. നഗരസഭ ഭരണ സമിതിയുടെ മേൽ യു.ഡി.എഫ് നേതൃത്വത്തിനു ഒരു ഉത്തരവാദിത്വമില്ലെന്നും ഭരണകക്ഷി കൗൺസിലർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും തർക്കങ്ങളുമാണ് ഈ അവസ്ഥക്ക് കാരണമെന്നും, നഗരസഭയുടെ ദുർഭരണത്തിനും കെടുകാര്യസ്ഥതക്കുമെതിരെ കേരളാ കോൺഗ്രസ് (എം) ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ നഗരസഭാ കവാടത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പബ്ലിക് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണമെന്നും, തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുവാൻ അടിയന്തര നടപടികൾ നഗരസഭ ഭരണാധികാരികൾ സ്വീകരിക്കണമെന്നും പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ശ്രദ്ധിക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പോൾ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി, ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമ്മൻ, കൗൺസിലന്മാരായ തോമസ് വഞ്ചിപ്പാലം, ലിൻഡാ വഞ്ചിപ്പാലം, ബിന്ദു റെജി കുരുവിള, സംസ്ഥാന സമിതി അംഗങ്ങളായ ബോസ് തെക്കേടം, മജ്നു എം. രാജൻ, തോമസ് വർഗീസ് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് റെജി കുരുവിള, റോയി കണ്ണോത്ത്, തോമസ് കോശി, ഏബ്രഹാം തോമസ്, സജു സാമുവേൽ, ബിനിൽ തേക്കുമ്പറമ്പിൽ, വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് സൂസമ്മ ബേബി, രാജേഷ് തോമസ്, മനോജ് മടത്തുംമൂട്ടിൽ, ബാബു പുല്ലേലിക്കാട്ടിൽ, നരേന്ദ്രൻ, ജോർജ് കുര്യൻ, ജേക്കബ് ടി. ഒ, പൊന്നച്ചൻ അമ്പലത്തിങ്കൽ, ബിജു മട്ടയ്ക്കൽ, ഷാജി പി. ജേക്കബ്, ബിജി വർഗീസ്, ഷിനു മോൾ, ബാലകൃഷ്ണൻ പനയിൽ, അനീഷ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.