പത്തനംതിട്ട ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷം മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും

പത്തനംതിട്ട : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം ഇന്ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും.

Advertisements

പൊലീസ്, എക്സൈസ്, വനം, അഗ്‌നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാര്‍ഥി പൊലീസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്. വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കും. ബാന്‍ഡ് ട്രൂപുകളും പങ്കെടുക്കുന്നുണ്ട്. അനുബന്ധമായി സാംസ്‌കാരിക പരിപാടികളും അരങ്ങേറും. എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനമുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.