വടശേരിക്കരയിൽ ടാർ മിക്സർ ഘടിപ്പിച്ച ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു: മരിച്ചത് പീരുമേട് സ്വദേശി

പത്തനംതിട്ട: റാന്നി വടശേരിക്കര തെക്കുംമലയിൽ ടാർ മിക്സർ ഘടിപ്പിച്ച ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. പീരുമേട് സ്വദേശി അഭിലാഷാണ് മരിച്ചത്. ഇന്ന് വൈകുന്നേരം റാന്നി കൊമ്പനോലിയിൽ വെച്ചാണ് അപകടം നടന്നത്. ഭാരമേറിയ ടാർ മിക്സിങ് പ്ലാന്റ് ട്രാക്ടറിന് പിന്നിൽ ഘടിപ്പിച്ച് ഇറക്കം ഇറങ്ങി വരുന്നതിനിടെ പ്ലാന്റ് ട്രാക്ടറിന് പിന്നിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot Topics

Related Articles