മല്ലപ്പള്ളി :
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ സമാധാനപരമായി നടത്തുന്ന ദില്ലി ചലോ മാർച്ചിനെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും, കർഷകരുടെ ആവശ്യങ്ങൾ അടിയന്തര പ്രാധാന്യം നൽകി നടപ്പിലാക്കണമെന്നും കോട്ടാങ്ങൽ വികാസ് വോളണ്ടിയർ വാഹിനി ഫാർമ്മേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് ശശിധരൻ നായർ വേലൂർ പറമ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാർമ്മേഴ്സ് ക്ലബ് ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, ഉമ്മർഖാൻ മരുതേൻ കുന്നേൽ, രാജൻ ഓലിക്കപ്ലാവിൽ, റോയി കെ.തോമസ് കലയത്തും മുറിയിൽ, ഷാജി കെ കോട്ടയമണ്ണിൽ, സോജൻ പി.എ.പുളിഞ്ചുവള്ളിൽ, എം.കെ.എം. ഹനീഫ, പത്മകുമാർ
(എസ്.ബി.ഐ. മാനേജർ) എന്നിവർ പ്രസംഗിച്ചു.
കർഷക സമരത്തെ അടിച്ചമർത്താനുള്ള നീക്കം അവസാനിപ്പിക്കണം : വികാസ് വോളണ്ടിയർ വാഹിനി ഫാർമ്മേഴ്സ് ക്ലബ്
Advertisements