തിരുവല്ല : നിരോധനാജ്ഞ ലംഘിച്ച് ഓടിയ ടിപ്പർ പിടിച്ചെടുത്തു. പരുമല പള്ളി പെരുന്നാളിന്റെ ഭാഗമായി ജില്ലാ കളക്ടർ പുറപ്പെടുവിച്ച നിരോധന ഉത്തരവ് ലംഘിച്ച് ഓടിയ ടിപ്പർ ആണ് കവിയൂരിൽ നിന്നും മല്ലപ്പള്ളി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ടിപ്പർ വില്ലേജ് അധികൃതർക്ക് കൈമാറി.
Advertisements