തിരുവല്ല :
വള്ളംകുളം 379-ാം നമ്പർ ദേവീവിലാസം എൻ. എസ്. എസ്. കരയോഗത്തിൻ്റേയും 1081-ാം നമ്പർ വനിതാസമാജത്തിൻ്റേയും 133 -ാം നമ്പർ മന്നം ബാലസമാജത്തിൻ്റേയും ആഭിമുഖ്യത്തിൽ നായർ സർവ്വീസ് സൊസൈറ്റിയുടെ 109-ാം സ്ഥാപകദിനം ആഘോഷിക്കുകയുണ്ടായി. കരയോഗം പ്രസിഡന്റ് എൻ. എ. ശശിധരൻപിള്ള പതാക ഉയർത്തി. കെ. കെ. ജയരാമൻ നായർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കരയോഗം വൈസ് പ്രസിഡൻ്റ് കെ. എൻ. ശശിധരൻ നായർ, ജോയിൻ്റ് സെക്രട്ടറി ജിനേഷ് എം. ജെ, ട്രഷറാർ എ. പ്രേംജി, യൂണിയൻ പ്രതിനിധി ആർ. പുരുഷോത്തമൻ, വനിതാസമാജം പ്രസിഡൻ്റ് ആർ. ആശാലത, സെക്രട്ടറി ആർ. ശ്രീലത ശശികുമാർ, ട്രഷറർ മഞ്ജുഷ സാജൻ, സ്വാശ്രയ സംഘം പ്രസിഡൻ്റ് കൃഷ്‌ണകുമാരി, സെക്രട്ടറി രതീദേവി, കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
വള്ളംകുളം എൻ.എസ്.എസ് കരയോഗം സ്ഥാപക ദിനാഘോഷം നടത്തി
