തിരുവല്ല : സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി സർക്കാർ കൊള്ള. വീടുകളുടെ പെർമിറ്റ്, അപേക്ഷ ഫീസ് അമിത വർദ്ധനക്കെതിരെ
യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ
പ്രതീകാത്മക
നികുതിക്കൊള്ള വീട് സ്ഥാപിക്കൽ പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബ്ലസൻ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു തോമ്പുകുഴി, എ.ജി.ജയദേവൻ, രഞ്ജിത് പൊന്നപ്പൻ, ടോണി ഇട്ടി, ആശിഷ് ഇളകുറ്റൂർ, വിനീത് വെൺപാല, വിനോ ജോയ്, മോൻസി വെൺപാല എന്നിവർ നേതൃത്വം നൽകി. നിർമാണ സാമഗ്രികൾ ഉൾപ്പെടെ വിലക്കയറ്റം കാരണം സാധാരണക്കാരന്റെ വീട് നിർമാണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
