തിരുവല്ല : യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടൂർ സി.പി.വി എൽപി സ്കൂൾ , ഞാലിക്കണ്ടം കെ. എൻ. എം ഹൈസ്കൂളിലും പഠനോപകരണ വിതരണ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല നിർവഹിച്ചു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപികമാരായ ജിൻസി പി വർഗീസ്, പ്രമീള ഡി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിനു ബ്രില്യൻറ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മനു സൈമൺ, ലിജോ മോനിച്ചൻ, ഡെന്നിസ് ഈപ്പൻ, ശ്വേത വിജയകുമാർ, മനോജ് ചെറിയാൻ, മനു ശാമുവേൽ, ആശിഷ് ഇളകുറ്റൂർ, പി പി രാജു, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements