കോന്നി : സീതത്തോട് ഗ്രാമപഞ്ചായത്തും സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും,ആങ്ങമുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ മേളയും ഏകാരോഗ്യ പദ്ധതി ഉദ്ഘാടനവും കോന്നി എംഎല്‍എ അഡ്വ.കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആങ്ങമുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര് പ്രമോദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീലജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധ ശശി, ശ്യാമള ഉദയഭാനു,ആങ്ങമൂഴി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി വിഷ്ണു, എന്നിവര്‍ പങ്കെടുത്തു.