തിരുവല്ല : കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഐക്യദാർഢ്യം അറിയിച്ച് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ഓഫ് ലൗവ് നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ വിശാഖ് വെൺപാല, ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ രാജേഷ് മലയിൽ, ബിജിമോൻ ചാലക്കേരി, രതീഷ് പാലിയിൽ, ബെന്നി സ്കറിയ, സേവാദൾ സംസ്ഥാന ഭാരവാഹികളായ എ ജി ജയദേവൻ, കൊച്ചുമോൾ പ്രദീപ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ സന്ദീപ് കുമാർ എം എസ്, മുന്ന വസിഷ്ടൻ , രഞ്ജിത് പൊന്നപ്പൻ, ലൈജോ വൈക്കത്തുശ്ശേരിൽ , അമീർ ഷാ, അജ്മൽ തിരുവല്ല, ടോണി ഇട്ടി, ബിപിൻ പി തോമസ് , മണ്ഡലം പ്രസിഡന്റ്മാരായ ബ്ലസൻ പാലത്തിങ്കൽ, പ്രവീൺ എം പ്രസാദ്, ബ്ലെസ്സൻ പത്തിൽ, റിന്റു നിരണം, മോൻസി വെൺപാല എന്നിവർ പ്രസംഗിച്ചു.