സത്യവാൻ സ്മാരക ഗ്രന്ഥശാല വായനയുടെ വസന്തം തീർത്ത് 78 ന്റെ നിറവിൽ 

 തൂവയൂർ : ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ കൗമാരവും യൗവനവുമൊക്കെ സജീവമാക്കിയ ഒരു ലൈബ്രററിയുണ്ട് പത്തനംതിട്ട അടൂരിനടു ത്തുള്ള തൂവയൂരിൽ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു വർഷം മുൻപ് തുടങ്ങിയതാണീ ഗ്രന്ഥാലയം.  സത്യവാൻ ഷെവലിയാർ പട്ടം ലഭിച്ച തിരുവിതാംകൂർ പോലീസിൽ എ. എസ്. പി യായി പെൻഷൻ പറ്റിയ സത്യവാൻ ഗോപാലപിള്ളയോടുള്ള സ്മരണാർത്ഥമാണ് സത്യവാൻ സ്മാരക ഗ്രന്ഥശാല എന്ന പേര് നൽകിയത്. നാട്ടിൽ വായനയുടെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ യുവാക്കളായ വെല്ലിശ്ശേരി തറയിൽ ചെല്ലപ്പൻ പിള്ള, വാഴുവേലിൽ നാരായണപിള്ള, കരിപ്പുറത്ത് താഴേതിൽ കേശവപിള്ള,  ഈശ്വരവിലാസം ഇ. കെ പിള്ള, ഇ നാരായണപിള്ള, പി. ജി രാമകൃഷ്ണപിള്ള എന്നിവർ മുന്നിട്ടിറങ്ങിയപ്പോൾ ഗ്രന്ഥശാല രൂപീകൃതമായി

Advertisements

 തുടക്കകാലം തൂവയൂർ മാഞ്ഞാലിയിലെ എൻഎസ്എസ് കരയോഗം കെട്ടിടത്തിലായിരുന്നു. പിന്നീട് കണ്ണമ്പള്ളിൽ കെ കൃഷ്ണപിള്ള രണ്ട് സെന്റ് സ്ഥലം നൽകിയപ്പോൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 അടൂർ ഗോപാലകൃഷ്ണന് പുറമേ എംബി മന്മഥൻ,ഒ.എൻ വി കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, കാക്കനാടൻ, ചെമ്മനം ചാക്കോ, ജി ശങ്കരക്കുറുപ്പ്, പി.കെ രാഘവൻ എന്നിവരരും ഇവിടെ സന്ദർശകരായിരുന്നു.

 ജില്ലാ പഞ്ചായത്തിൽ നിന്നും രണ്ട് ഘട്ടമായി പണം അനുവദിച്ചതോടെ ഗ്രന്ഥശാലയ്ക്ക് പുതിയ മുഖം കൈവന്നു. സംസ്ഥാന ലൈബ്രററി കൗൺസിലിന്റെ അംഗീകാരത്തോടെ എ ഗ്രേഡ് ഗ്രന്ഥാലയമാണ്. വനിതാവേദി, ബാലവേദി എന്നിവയുമായി സജീവമാണ് ഗ്രന്ഥശാല പ്രവർത്തനം. ” പുസ്തകവിതരണത്തിനും പുതിയ പുസ്തകങ്ങൾ എത്തിക്കുന്നതിലും കമ്മറ്റി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്

(ആർ രഘു വായനശാല കമ്മിറ്റി അംഗം)

Hot Topics

Related Articles