കന്നട നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

ബംഗളുരു: കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബെന്‍ഗ്ലൂറുവിലെ വിക്രം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് 46 കാരനായ താരത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും, അഭിനേതാക്കളും നിര്‍മാതാക്കളും ഉള്‍പെടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള റോഡ് ബാരികേഡ് കെട്ടി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Advertisements

മാറ്റിനി ഐഡല്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. 29 സിനിമകളില്‍ നായകനായി അഭിനയിച്ചു. ബാലതാരമായും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വസന്തഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മൊദഗലു (1982), എറടു നക്ഷത്രങ്ങള്‍ (1983), ഭക്ത പ്രഹലാദ, യാരിവനു, ബേട്ടട ഹൂവു (1985) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകള്‍. ബേട്ടട ഹൂവിലെ രാമു എന്ന കഥാപാത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Hot Topics

Related Articles