പുനീത് രാജ്കുമാറിന്റെ മരണകാരണം ഡോക്ടറുടെ വീഴ്ചയെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം; കുടുംബ ഡോക്ടര്‍ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

ബെംഗളൂരു: ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടര്‍ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ആരാധകര്‍ പരാതികളും ഭീഷണിയുമായി ഡോക്ടര്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

Advertisements

പ്രമേഹം, ക്രമരഹിതമായ രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിനു കാരണമാകാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്തെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു വ്യക്തമാക്കി. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാന്‍ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. ക്ലിനിക്കില്‍നിന്ന് അപ്പു കാറില്‍ കയറിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എമര്‍ജന്‍സി ടീമിനോട് സജ്ജമാകാന്‍ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ 29ന് വീട്ടില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്.

Hot Topics

Related Articles