പുനീതിന്റെ വിയോഗത്തോടെ അനാഥരായ 1800 വിദ്യാര്‍ത്ഥികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍

ചെന്നൈ: പുനീതിന്റെ വിയോഗത്തോടെ അനാഥരായ 1800 വിദ്യാര്‍ത്ഥികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍. വിശാലും ആര്യയും ഒന്നിക്കുന്ന എനിമി എന്ന ചിത്രത്തിന്റെ ഹൈദരാബാദില്‍ വച്ചുനടന്ന പ്രീ-റിലീസിനിടെയായിരുന്നു വിശാല്‍ ഇക്കാര്യം അറിയിച്ചത്.

Advertisements

”പുനീത് രാജ്കുമാര്‍ ഒരു നല്ല നടന്‍ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗണ്‍ ടു എര്‍ത്ത് സൂപ്പര്‍ സ്റ്റാറിനെ ഞാന്‍ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തി. അടുത്ത വര്‍ഷം മുതല്‍ പുനീത് രാജ്കുമാറില്‍ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാര്‍ഥികളെ ഏറ്റെടുക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു” വിശാല്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിതാവ് രാജ്കുമാര്‍ നല്‍കിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്‌കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. കൂടാതെ 1800 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു.

Hot Topics

Related Articles