“പിന്ദ് ദാ സ്വാദ്!” പഞ്ചാബി ഫുഡ് ഫെസ്റ്റിവലുമായി ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൻ

 
കൊച്ചി : കൊച്ചി ഇൻഫോപാർക്കിലെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൻ സംഘടിപ്പിക്കുന്ന പഞ്ചാബി ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. “പിന്ദ് ദാ സ്വാദ്” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പഞ്ചാബിൽ നിന്നുള്ള തനത് രുചിഭേദങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാത്രി ഏഴ് മണി മുതൽ തുടങ്ങുന്ന ഡിന്നർ ബുഫെയിൽ ആണ് തനിനാടൻ പഞ്ചാബി വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒക്ടോബർ 10 ന് തുടങ്ങിയ മേള 22 വരെ തുടരും.
പഞ്ചാബിലെ വൈവിധ്യമാർന്ന ഭക്ഷണരീതികൾ കോർത്തിണക്കിയാണ് ഫോർ പോയിന്റ്സ് ബൈ ഷെറാട്ടന്റെ ഹെഡ് ഷെഫ് ആയ അംഗാട്ട് സിങ് മെനു തയാറാക്കിയിരിക്കുന്നത്.

Advertisements
Pujabala

“വിഭജനത്തിന് മുൻപുണ്ടായിരുന്ന പഞ്ചാബ് എന്ന വലിയ പ്രദേശത്ത് പ്രചാരത്തിലുള്ള വിഭവങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണിത്. തന്തൂർ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയ മുഗൾ രാജവംശത്തിന്റെ സ്വാധീനവും ഇവിടുത്തെ ഭക്ഷണരീതികളിൽ കാണാമെന്ന് ഹെഡ് ഷെഫ് അംഗാട്ട് സിങ് പറഞ്ഞു. ചണ്ഡീഗഡ് സ്വദേശിയാണ് ഷെഫ് അംഗാട്ട് സിങ്.
മീറ്റ് ബെലിറാം, പൽ ധാബ ഡ രാര ചിക്കൻ, അമൃത്സറി ചോലെ കുൽച്ച, രജ്മ ചാവൽ, കഥി പകോര എന്നിവയാണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങളിൽ ചിലത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും പഞ്ചാബി സ്റ്റൈലിൽ വിഭവങ്ങൾ ഉണ്ട്. സിഖ് ക്ഷേത്രങ്ങളായ ഗുരുദ്വാരകളിൽ വിളമ്പുന്ന ഖീർ, കുൽഫി, വീടുകളിൽ ഉണ്ടാക്കുന്ന അതെ സ്വാദ് നൽകുന്ന ഗാജർ കാ ഹൽവ എന്നിവയാണ് അതിൽ ചിലത്.
സ്വാദിഷ്ടമായ പഞ്ചാബി വിഭവങ്ങളാൽ സമൃദ്ധമായ മെനുവിന് പുറമെ, റെസ്റ്റോറന്റിന്റെ അന്തരീക്ഷവും പഞ്ചാബി ശൈലിയിലേക്ക് മാറിക്കഴിഞ്ഞു. ഭക്ഷണാനുഭവം വേറിട്ടതാക്കാൻ തനി പഞ്ചാബി ധാബകളുടെ രീതിയിൽ പ്രത്യേക സ്റ്റാളുകളും പരമ്പരാഗത പഞ്ചാബി കയർകട്ടിലുകളും ഫോട്ടോ ബൂത്തും ഒരുക്കിയിട്ടുണ്ട്. ഒപ്പം നാടൻ പഞ്ചാബി നർത്തകരുടെയും കലാകാരന്മാരുടെയും കട്ടൗട്ടുകളും ഫുഡ് ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടുന്നു. പശ്ചാത്തലത്തിൽ പഞ്ചാബി പോപ്പ് സംഗീതവുമുണ്ട്. ഫെസ്റ്റിവലിന് എത്തുന്നവർ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ആളൊന്നിന് 1499 രൂപയ്ക്ക് (ടാക്സ് കൂടാതെ) ചെലവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.