പുന്നപ്ര മില്‍മയില്‍ അനധികൃത നിയമനം ;പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

ആലപ്പുഴ : എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി പുന്നപ്ര മിൽമയിൽ അനധികൃത നിയമനം. പുന്നപ്ര മിൽമാ ഡയറിയിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി അനധികൃത നിയമനങ്ങൾ നടക്കുന്നത് .നിലവിൽ എംപ്ലോയ്മെൻ്റ് എക്സേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളെയാണ് ഇവിടെ ആറു മാസ കാലയളവിലേക്ക് താല്ക്കാലിക നിയമനങ്ങൾ നടത്തിവരുന്നത് .

Advertisements

ഇക്കാരണത്താൽ പേര് രജിസ്റ്റർ ചെയ്ത കുറച്ചു പേർക്ക് ജോലി ലഭിക്കാറുണ്ട് .എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി പ്രൊഡക്ഷൻ വിഭാഗത്തിൽ ഉൾപ്പെടെ എംപ്ലോയ്മെൻ്റിൽ നിന്ന് നിയമനങ്ങൾ ലഭിക്കാറില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു .പകരം മിൽമയിലെ ഒരു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ആറുമാസം കഴിഞ്ഞ് പിരിഞ്ഞു പോയവരെ വീണ്ടും നിയമിക്കുന്ന സമീപനമാണ് നടക്കുന്നത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു പിന്നിൽ ഭരണകക്ഷിയിലെ രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശമാണ് എന്ന ആരോപണം ഉയർന്നു കഴിഞ്ഞു .അടിയന്തിരമായി ഇത്തരം നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് എംപ്ലോയ്മെൻ്റിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു .

Hot Topics

Related Articles