തിരുവനന്തപുരം : പുതുപ്പള്ളിയില്‍ ഇടതുപക്ഷം മത്സരിക്കരുത് എന്ന കെപിസിസി അധ്യക്ഷന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അത് പറയാനുള്ള ധാര്‍മ്മികത കോണ്‍ഗ്രസിനില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ കൂട്ടായി തീരുമാനിച്ച് പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം പിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തനിക്ക് ഇനി ദില്ലി താത്പര്യം ഇല്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.
ഇടതുപക്ഷ നേതാക്കൻമാര് മരിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികളല്ലല്ലോ. ഉമ്മൻചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാൻ കഴിയുമോ. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെകുറിച്ച് പറയേണ്ട സമയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാൻ കോണ്‍ഗ്രസിന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭ തെരഞ്ഞെടുപ്പ് ആയാല്‍ ആരൊക്കെ മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കും. ഞാനെന്നും പാര്‍ട്ടിക്ക് വിധേയനാണ്. എന്റെ പ്രവര്‍ത്തന മേഖല കേരളമാണ്. പ്രതിപക്ഷനേതാവാകാൻ മത്സരമില്ല. സതീശൻ തന്നെയാണ് പ്രതിപക്ഷനേതാവ്. സതീശൻ അനിയനാണ്. സതീശന് പൂര്‍ണ്ണ പിന്തുണയുണ്ട്. നാളെയും പിന്തുണ നല്‍കും. പക്ഷേ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാവുമ്ബോള്‍ എന്റെ കടമയാണ് ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരികയെന്നത് എന്നും ചെന്നിത്തല പറഞ്ഞു.